ബഹ്റായിച്ച് (യു.പി): ‘ജങ്കിൾബുക്കി’ലെ ചെന്നായ വളർത്തിയ മൗഗ്ലിയെപ്പോലൊരു കുട്ടി. മനുഷ്യരെ കാണുേമ്പാൾ ഇൗ എട്ടു വയസ്സുകാരി പേടിയോടെ തുറിച്ചുനോക്കും. ആരെങ്കിലും അടുത്തുവന്നാൽ നഖം നീട്ടി ചീറിയടുക്കും. ഭക്ഷണം നക്കിയാണ് കഴിക്കുക. കാലുകൾക്കൊപ്പം രണ്ടു കൈയും നിലത്തുകുത്തിയാണ് നടത്തം.യു.പിയിൽ മോട്ടിപൂരിലെ കതർനിയാഘട്ട് വന്യജീവിസേങ്കതത്തിൽ കുരങ്ങുകൾ വളർത്തിയിരുന്ന കുട്ടിയെ എങ്ങനെ മനുഷ്യക്കുട്ടിയാക്കി മാറ്റുമെന്നറിയാതെ കുഴങ്ങുകയാണ് ഡോക്ടർമാർ.

കഴിഞ്ഞ ജനുവരിയിലാണ് വന്യജീവിസേങ്കതത്തിൽ കുരങ്ങുകൾക്കൊപ്പം കഴിയുന്ന കുട്ടിയെ നാട്ടുകാർ കെണ്ടത്തിയത്. സ്വന്തം കുഞ്ഞിനെപ്പോലെയാണ് കുരങ്ങുകൾ അവളെ വളർത്തിയിരുന്നത്. അവളും ഏറെ ആഹ്ലാദവതിയായിരുന്നു. കുരങ്ങുകൾക്കൊപ്പം കളിച്ചും ഭക്ഷണം കഴിച്ചും അവൾ കഴിഞ്ഞു. നാട്ടുകാർ നൽകിയ വിവരമനുസരിച്ച് പൊലീസ് സബ് ഇൻസ്പെക്ടർ സുരേഷ് യാദവും സംഘവും കുട്ടിക്കരികിലെത്തി. അവളെ എടുക്കാൻ ശ്രമിച്ച സുരേഷ് യാദവിനുനേരെ കുരങ്ങുകൾ ചീറിയടുത്തു. അവ സ്വന്തം കുഞ്ഞിെനപ്പോലെ അവളെ മാറോട് ചേർത്തുപിടിച്ചു. എങ്കിലും മനുഷ്യ​െൻറ ബലപ്രയോഗത്തിന് മുന്നിൽ കുരങ്ങുകൾ നിസ്സഹായരായി. ഏറെ പണിപ്പെട്ടാണ് കുട്ടിയെ പൊലീസ് മോചിപ്പിച്ചത്. തുടർന്ന് സമീപത്തെ ജില്ല ആശുപത്രിയിലാക്കി.

കുട്ടിക്ക് ഒരു വാക്കുപോലും സംസാരിക്കാനോ സാധാരണ മനുഷ്യരെപ്പോലെ പെരുമാറാനോ കഴിഞ്ഞിരുന്നില്ല. മനുഷ്യർ അടുത്തുവരുേമ്പാൾ അവൾ ആക്രമണകാരിയാകുന്നതായി ഡോക്ടർമാർ പറഞ്ഞു. ചികിത്സയിൽ നേരിയ പുരോഗതിയുണ്ട്. എങ്കിലും മനുഷ്യപ്രകൃതി വീണ്ടെടുത്തിട്ടില്ല. പിച്ചെവച്ച് നടക്കാൻ ഡോക്ടർമാർ അവളെ പരിശീലിപ്പിക്കുകയാണ്. എന്നാൽ, രണ്ടു കൈയും നിലത്തുകുത്തി മൃഗങ്ങെളേപ്പാലെയാണ് നടത്തം. ശരീരമാസകലം മുറിവേറ്റ പാടാണ്. നഖം വളർന്നിരിക്കുന്നു. ഏറെക്കാലമായി കാട്ടിൽ കുരങ്ങുകൾക്കൊപ്പമായിരുന്നു ജീവിതമെന്ന് ഇവളുടെ ചേഷ്ടകളിൽ നിന്ന് വ്യക്തം. കുട്ടി എങ്ങനെ കുരങ്ങുകൾക്കൊപ്പമെത്തിയെന്ന് അറിയില്ലെന്ന് ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ. സിങ് പറഞ്ഞു.

Tags:    
News Summary - ‘Girl Mowgli’ found in UP forest walks on fours, screeches to talk, was raised by monkeys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.